2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ദൈവങ്ങളുടെ ലോകം

ദൈവത്തെ അന്വേഷിച്
ദേവലോകതെതിയപ്പ്പോള്‍
സ്വീകരിച്ചത് ദൈവങ്ങള്‍.
കുന്തിരിക്കവും അതാരും
ചന്ദനത്തിരിയും
അവിടമാകെ രൂക്ഷ ഗന്ധം.
പലവാതിലുകളിലും മുട്ടി,
വാതിലുകള്‍ തുറക്കപ്പെട്ടില്ല.
കാലുകള്‍ വേച്ചു, തലകറങ്ങി,
കണ്ണില്‍ കൂരിരുട്ടു കയറി
കൈത്താങ്ങ്‌ ദൈവങ്ങള്‍ തന്നില്ല.
മുപ്പത്തിമുക്കോടി ദേവകളും
മുള്‍ക്കിരീടം ധരിച്ചവനും
പ്രവാചകനും പറഞ്ഞു
നിനക്ക് തരാന്‍ ഉത്തരമില്ലെന്നു.
ദൈവങ്ങള്‍ അതിര്‍ത്തി തിരിച്ചു,
പണത്തിന്റെയും നേര്ച്ചകഴ്ചകളുടെയും 
ഏറ്റക്കുറച്ചിലില്‍ അവര്‍ മനുഷ്യനെ തിരിച്ചു.
ഒരു ചോദ്യം,
ഉത്തരം ലഭിക്കാതെ
പോരുകയാണ് ഞാന്‍
നോവിന്റെ ഗര്തതിലെക്ക്
എന്തിനായിരുന്നു
ഈ ജന്മം?
        

5 അഭിപ്രായങ്ങൾ:

  1. ശരിയാണ് പ്രജിത.. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കാതെ ദൈവങ്ങളുടെ വാസസ്ഥലമെന്നു മനുഷ്യന്‍ തന്നെ തീരുമാനിച്ച ആരാധനാലയങ്ങളുടെ പുറകെ പണവും കൊണ്ട് ഇന്നു മനുഷ്യന്‍ പായുകയാണ്.. ദൈവങ്ങളുടെ ഇടനിലക്കാര്‍ക്കും പ്രിയം പണത്തോടു തന്നെ... പണമുള്ളവനേ പ്രസാദമുള്ളൂ.. ദൈവമെന്ന വാക്കിന്റെ ശരിയായ അര്‍ഥം മനസ്സിലാക്കാത്ത അവന്‍ ഇന്നും മിഥ്യാധാരണകളുടെ പുറകെ പായുന്നു...!!!

    മറുപടിഇല്ലാതാക്കൂ
  2. daivam thunilum thurumpilum undu pinne enthina daivathe aneshichu pokunnathu.nammal vishniirikumpol namukkku bhakashanm tharunnna all polum oru kanakkinu daivathe pole anuuuu

    മറുപടിഇല്ലാതാക്കൂ
  3. നോവിന്റെ ഗര്തതിലെക്ക്
    എന്തിനായിരുന്നു
    ഈ ജന്മം?
    nalla varikal prajitha..
    akshratettukal tiruthy idu

    മറുപടിഇല്ലാതാക്കൂ