ക്ഷയിചൊരീ വീടിന്റെ
ഒത്തൊരു മൂലയില്‍
ഞാനിരിപ്പുണ്ട്.
ഇരവു മാത്രമല്ല
പകലും ഇരുട്ടാണിവിടെ.
മുറ്റത്ത് കരിയിലകള്‍
പിരുപിരുക്കുമ്പോള്‍
മണ്ണെണ്ണ വിളക്കിന്റെ
നേര്തവെട്ടത്തില്‍
നോക്കാറുണ്ട്,
പ്രതീക്ഷകളെ, വന്നത്
നിങ്ങലാനോയെന്നു?
അടുപ്പില്‍ കിടന്നു
പൂച്ചകലെന്നെ കളിയാക്കാറുണ്ട്.
ഇരിക്കുന്നിടത് നിന്ന് എണീടാല്‍
പാബിന്പുറ്റുകള്‍ ഉടലെടുക്കും.
വവ്വാലുകള്‍ ഇടയ്ക്കിടെ
ആക്രമിക്കരുണ്ട്.
മുറ്റതെയാ വന്‍മരം
ചില്ലകള്‍ കാണിച്
തൂങ്ങിയാടാന്‍ പ്രലോബിപ്പിക്കരുണ്ട്.
നമ്മുടെ ഓര്‍മകളെ
കടവാവലുകള്‍ കടിച്ചു വലിച്ചതോടെ
നിറങ്ങള്‍ പോയി.
മോഹങ്ങളെ
കരിമൂഖന്‍ കൊത്തിയെടുത്തു.
നിന്നോട് പറയാന്‍ വച്ചവ
ജീര്‍ന്നതപൂണ്ടു.
സ്ഥിരതയില്ലാത്ത ഓര്‍മകള്‍ക്ക്
പിടിച്ച തീയില്‍ അവസാനം
ഞാനും കുടിലും ഒരുപിടി ചാരം.
നല്ല കവിത നന്നായിട്ട് രചിച്ചിരിക്കുന്നു. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂമനോഹരമായിരിക്കുന്നു രചന എങ്കിലും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന എന്തോ ഒന്ന്‍.....
മറുപടിഇല്ലാതാക്കൂormakal niramullava mathram cherthu veykuka.pokunnava pokatte eeotta kaiyal theerkum nan puthiya lokam ennathayirikkanam lakshayam
മറുപടിഇല്ലാതാക്കൂ