പ്രണയിതാക്കള്‍ ആയിരുന്നില്ല,
കൂട്ടുകാരയിരുന്നില്ല,
വ്യക്തമായി നിര്‍വചിക്കാന്‍
കഴിയാത്തൊരു അനുഭൂതിയില്‍
പാറിനടന്ന ചിത്രസലബഗല്‍
എന്ന് നീ മൊഴിഞ്ഞു.
നേരിട്ടൊരു വിടപറയല്‍
പോലുമില്ലാതെ
നാം വിടപറഞ്ഞു
ജീവിതമൊരുക്കിയ കളിതട്ടിലെ
കഥാപാത്രഗലായി.
മനസിന്റെ നേരിന്
കാതോര്‍ക്കാതെ,
ബുദ്ധിപ്രകാരം മാത്രം
ചിന്തിച്ചുവോ?
വെറും യന്ത്രങ്ങളായി
നാം മാറിയോ?
കരയാന്‍ മനസില്ലെന്ന്
പറഞ്ഞു ബുദ്ധിയില്‍
ജയിച്ചങ്ങു നില്‍ക്കുമ്പോഴും
അടര്ന്നങ്ങു വീഴുന്നു
മിഴികളില്‍ നിന്നും
രക്തത്തുള്ളികള്‍.
മരണത്തിലെക്കിനി
എത്ര നാളെന്നറിയാതെ
മരണത്തെ പുല്‍കുവാന്‍
വെമ്പല്‍ പൂണ്ടു
പായുന്നു പ്രാണന്‍.
സ്വയം വിഡ്ഢിവേഷങ്ങള്‍
കെട്ടിയാടുന്ന കൊമാളികല്‍ക്കിടയിലെക്ക്
പരിച്ചുനടപ്പെട്ടുവോ നാം?
ഉളുപ്പെതുമില്ലാതെ മനസിനെ
മറച്ചു എന്തിനു നാം വെറുതെ
കെട്ടിയാടുന്നു പേക്കോലങ്ങള്‍?
ആരോരുമാല്ലാതെ
ആര്‍ക്കും ആരുമാല്ലാതെ
സ്വയം ഒന്നുമല്ലാതെ
തീരുന്നോരീ ജന്മത്തില്‍
എന്തിനീ പേക്കോലങ്ങള്‍
കെട്ടിയാടുന്നു?
namukku nam ellamayirunnu......... but .................
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ