Balyathil ormikkan
onnumilla,
balyathe ormikkan
orupadunduthanum.
visannu valanjan vayarinu
orupidi annathinayi
bandhukkal varumennu
karuthiya kathiripp,
visappinte viliyarinu kristhuvinte dasar
thanna annathe orkkunnu.
thanichenna vaaku
priyappettavar
manasil aazathil ezuthithanna nimishagal.
pettamma novukal thaganavathe
mannennayil kuthirnnu
ente munnil venthurukumennu karuthiya nimisham
agane ethrayethra
ormakal
enikku swantham,
balyathil orkkan onnumillenkilum
balyathe orkkan
ബാല്യത്തെ ഓര്‍ക്കാന്‍
മറുപടിഇല്ലാതാക്കൂബാല്യത്തില് ഓര്‍മിക്കാന്‍
ഒന്നുമില്ല..
ബാല്യത്തെ ഓര്‍മിക്കാന്‍
ഒരുപാടുണ്ടുതാനും
വിശന്നു വലഞ്ഞ വയറിന്
ഒരു പിടി അന്നത്തിനായി
ബന്ധുക്കള്‍ വരുമെന്നു
കരുതിയ കാത്തിരിപ്പ്,
വിശപ്പിന്റെ വിളിയറിഞ്ഞു ക്രിസ്തുവിന്റെ ദാസര്‍
തന്ന അന്നത്തെ ഓര്‍ക്കുന്നു.
തനിച്ചെന്ന വാക്ക്
പ്രിയപ്പെട്ടവര്‍
മനസ്സില്‍ ആഴത്തില്‍ എഴുതിത്തന്ന നിമിഷങ്ങള്‍.
പെറ്റമ്മ നോവുകള്‍ താങ്ങാനാവാതെ
മണ്ണെണ്ണയില്‍ കുതിര്‍ന്നു
എന്റെ മുന്നില്‍ വെന്തുരുകുമെന്നു കരുതിയ നിമിഷം
അങ്ങനെ എത്രയെത്ര
ഓര്‍മകള്‍
എനിക്കു സ്വന്തം,
ബാല്യത്തില്‍ ഓര്‍ക്കാന്‍ ഒന്നുമില്ലെങ്കിലും
ബാല്യത്തെ ഓര്‍ക്കാന്‍.
നന്നായിട്ടുണ്ട് പ്രജിത... വീണ്ടും എഴുതുക....
മറുപടിഇല്ലാതാക്കൂ