2011, മാർച്ച് 15, ചൊവ്വാഴ്ച

ആരായിരുന്നു നമ്മുക്ക് നാം?

പ്രണയിതാക്കള്‍ ആയിരുന്നില്ല,
കൂട്ടുകാരയിരുന്നില്ല,
വ്യക്തമായി നിര്‍വചിക്കാന്‍
കഴിയാത്തൊരു അനുഭൂതിയില്‍
പാറിനടന്ന ചിത്രസലബഗല്‍ 
എന്ന് നീ മൊഴിഞ്ഞു.

നേരിട്ടൊരു വിടപറയല്‍
പോലുമില്ലാതെ
നാം വിടപറഞ്ഞു
ജീവിതമൊരുക്കിയ കളിതട്ടിലെ
കഥാപാത്രഗലായി.

മനസിന്റെ നേരിന്
കാതോര്‍ക്കാതെ,
ബുദ്ധിപ്രകാരം മാത്രം
ചിന്തിച്ചുവോ?
വെറും യന്ത്രങ്ങളായി 
നാം മാറിയോ?

കരയാന്‍ മനസില്ലെന്ന്
പറഞ്ഞു ബുദ്ധിയില്‍
ജയിച്ചങ്ങു നില്‍ക്കുമ്പോഴും
അടര്ന്നങ്ങു വീഴുന്നു
മിഴികളില്‍ നിന്നും 
രക്തത്തുള്ളികള്‍.

മരണത്തിലെക്കിനി 
എത്ര നാളെന്നറിയാതെ
മരണത്തെ പുല്‍കുവാന്‍ 
വെമ്പല്‍ പൂണ്ടു
പായുന്നു പ്രാണന്‍.

സ്വയം വിഡ്ഢിവേഷങ്ങള്‍ 
കെട്ടിയാടുന്ന കൊമാളികല്‍ക്കിടയിലെക്ക്
പരിച്ചുനടപ്പെട്ടുവോ നാം?
ഉളുപ്പെതുമില്ലാതെ മനസിനെ 
മറച്ചു എന്തിനു നാം വെറുതെ 
കെട്ടിയാടുന്നു പേക്കോലങ്ങള്‍?

ആരോരുമാല്ലാതെ
ആര്‍ക്കും ആരുമാല്ലാതെ
സ്വയം ഒന്നുമല്ലാതെ
തീരുന്നോരീ ജന്മത്തില്‍
എന്തിനീ പേക്കോലങ്ങള്‍ 
കെട്ടിയാടുന്നു?

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ദൈവങ്ങളുടെ ലോകം

ദൈവത്തെ അന്വേഷിച്
ദേവലോകതെതിയപ്പ്പോള്‍
സ്വീകരിച്ചത് ദൈവങ്ങള്‍.
കുന്തിരിക്കവും അതാരും
ചന്ദനത്തിരിയും
അവിടമാകെ രൂക്ഷ ഗന്ധം.
പലവാതിലുകളിലും മുട്ടി,
വാതിലുകള്‍ തുറക്കപ്പെട്ടില്ല.
കാലുകള്‍ വേച്ചു, തലകറങ്ങി,
കണ്ണില്‍ കൂരിരുട്ടു കയറി
കൈത്താങ്ങ്‌ ദൈവങ്ങള്‍ തന്നില്ല.
മുപ്പത്തിമുക്കോടി ദേവകളും
മുള്‍ക്കിരീടം ധരിച്ചവനും
പ്രവാചകനും പറഞ്ഞു
നിനക്ക് തരാന്‍ ഉത്തരമില്ലെന്നു.
ദൈവങ്ങള്‍ അതിര്‍ത്തി തിരിച്ചു,
പണത്തിന്റെയും നേര്ച്ചകഴ്ചകളുടെയും 
ഏറ്റക്കുറച്ചിലില്‍ അവര്‍ മനുഷ്യനെ തിരിച്ചു.
ഒരു ചോദ്യം,
ഉത്തരം ലഭിക്കാതെ
പോരുകയാണ് ഞാന്‍
നോവിന്റെ ഗര്തതിലെക്ക്
എന്തിനായിരുന്നു
ഈ ജന്മം?
        
ക്ഷയിചൊരീ വീടിന്റെ
ഒത്തൊരു മൂലയില്‍ 
ഞാനിരിപ്പുണ്ട്.
ഇരവു മാത്രമല്ല
പകലും ഇരുട്ടാണിവിടെ.
മുറ്റത്ത് കരിയിലകള്‍ 
പിരുപിരുക്കുമ്പോള്‍
മണ്ണെണ്ണ വിളക്കിന്റെ
നേര്തവെട്ടത്തില്‍
നോക്കാറുണ്ട്,
പ്രതീക്ഷകളെ, വന്നത്
നിങ്ങലാനോയെന്നു?
അടുപ്പില്‍ കിടന്നു 
പൂച്ചകലെന്നെ കളിയാക്കാറുണ്ട്.
ഇരിക്കുന്നിടത് നിന്ന് എണീടാല്‍
പാബിന്പുറ്റുകള്‍ ഉടലെടുക്കും.
വവ്വാലുകള്‍ ഇടയ്ക്കിടെ 
ആക്രമിക്കരുണ്ട്.
മുറ്റതെയാ വന്‍മരം
ചില്ലകള്‍ കാണിച്
തൂങ്ങിയാടാന്‍ പ്രലോബിപ്പിക്കരുണ്ട്.
നമ്മുടെ ഓര്‍മകളെ 
കടവാവലുകള്‍ കടിച്ചു വലിച്ചതോടെ
നിറങ്ങള്‍  പോയി.
മോഹങ്ങളെ
കരിമൂഖന്‍  കൊത്തിയെടുത്തു.
നിന്നോട് പറയാന്‍ വച്ചവ
ജീര്‍ന്നതപൂണ്ടു.
സ്ഥിരതയില്ലാത്ത ഓര്‍മകള്‍ക്ക് 
പിടിച്ച തീയില്‍ അവസാനം 
ഞാനും കുടിലും ഒരുപിടി ചാരം. 

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

നഗരവും മനുഷ്യനും

നഗരത്തിലെ മനുഷ്യന്‍
സ്നേഹിക്കാറില്ല
അതെന്തെന്നു അവനറിയില്ല.
ജാതിയും മതവും സമ്പത്തും
തീര്‍ത്ത ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ട്
കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നു.
     നഗരത്തിലെ മനുഷ്യനെ സ്നേഹിക്കരുത്
    ഭ്രാന്തെന്ന് മുദ്രകുത്തപ്പെടും
    ചെളിക്കുഴിയില്‍ തള്ളപ്പെടും
    മഗരത്തിലെ മനുഷ്യന്‍ യന്ത്രം മാത്രമാണ്.
നഗരത്തിലെ മനുഷ്യന്റെ
സ്നേഹം മനസിനോടല്ല,
ശരീരതിനോടും പനതിനോടും,
തത്വം മനസിലാക്കുന്നവര്‍
ഭാഗ്യവാന്മാര്‍.
അല്ലാത്തവര്‍ക്ക് ഭ്രാഷ്ട്റ്റ്,
കാരണം
നഗരത്തില്‍ എല്ലാത്തിനും
മരയുണ്ട്.
     നഗരത്തിലെ മനുഷ്യന്‍
    അഹങ്ങരത്തിന്റെ കൂമ്പാരം.
   പെണ്ണിന്റെ കണ്ണുനീരും,
  പെണ്ണും അവനെന്നും ഹരം.


2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഋതുവിന് ഓരോര്മാക്കുരിപ്പ്

നാം കണ്ടുമുട്ടുന്ന നിമിഷഗലെല്ലാം വസന്തമായിരുന്നു.വസന്തം നിറഞ്ഞു നില്‍കുന്ന ആ പൂന്തോട്ടത്തിനു നടുവച്ചു നീ ചോതിച്ചു, നിന്റെ മിഴികളില്‍ നജ്ന്‍ ചുംബനം നല്‍കട്ടെ?നജ്ന്‍ നിന്റെ മിസികളിലെക്ക് നോക്കി.അവിടെ പകപ്പോ കല്ലതരമോ കനുവനയില്ല.പക്ഷെ, അന്നെനിക്ക് ഉത്തരം നല്‍കാനായില്ല.

പലപ്പോഴും കണ്ടുമുട്ടുമ്പോള്‍ സംസാരിക്കാന്‍ നമ്മുക്ക് വിഷയഗലോന്നും ഉണ്ടായില്ല. ദൈവം നമ്മുക്കായി നല്‍കിയ സ്വര്‍ഗീയ നിമിഷഗലയിരുന്നു ഓരോ കണ്ടുമുട്ടലുകളും. ഹൃദയത്തില്‍ നിന്നും ഹൃധയതിലെക്കും കണ്ണുകളില്‍ നിന്നും കണ്ണുകളിലേക്കും സ്നേഹം പ്രവഹിച്ച നിമിഷഗല്‍. എന്തിനായിരുന്നു നമ്മുടെ കണ്ടുമുട്ടലുകള്‍? പരസ്പരം യാത്ര പറഞ്ഞു പിരിയലുകലോക്കെയും ഇനിയിരു കണ്ടുമുട്ടലുണ്ടാകുമോ എന്ന് നിസ്ച്ചയമില്ലതെയയിരുന്നില്ലേ.

അന്നും നാം നടക്കനിരഗി.ആ പൂന്തോട്ടത്തിനു നടുവിളിരിക്കുമ്പോള്‍ എനിക്ക് തോന്നി നജ്ന്‍ രാജകുമാരിയനെന്നു. നാം പരസ്പരം അറിയാതെയും അറിഞ്ഞും മിഴ്ചിമ്മത്തെ നോക്കിയിരുന്നത് ഓര്‍മയുണ്ടോ? അന്ന് അഗനെയിരിക്കെ തോലിലെക്കെന്നെ ചായ്ച്ചു കിടത്തി എന്റെ വലതു കൈല്‍ മേല്ലെയമാര്‍ത്തി നീ ചോതിച്ചു, നിന്റെ പിന്‍കഴുത്തില്‍ ചുംബിക്കട്ടെ? അന്നും എനിക്കുതരമുണ്ടയില്ല. പക്ഷെ അന്ന് നാം തിരിച്ചു നടക്കെ നീ നിന്റെ വലതുകൈ കൊണ്ടെന്നെ ചെര്തുപിടുചിരുന്നു. മറ്റൊന്നും ഉരിയടതെയാണ്  നാം അന്നന് നടന്നുതീര്തത്.

എന്തിനാണ് നാം ഓരോ വട്ടവും പിരിഞ്ഞത്? പക്ഷെ, ഒന്നുറപ്പായിരുന്നു ഓരോ തവണ പിരിയുമ്പോഴും പരസ്പരം ആഗ്രഹിച്ചിരുന്നു പിരിയതിരുന്നെങ്കില്‍ എന്ന്.നീ ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല എന്നോടൊന്നും, ഞാന്‍ തിരിച്ചും. പക്ഷെ നാം പരസ്പരം അറിഞ്ഞിരുന്നു.

നീ എന്റെ മനസിലെ നന്മമരം ആയിരുന്നു. എന്റെ സ്വന്തമല്ലാത്ത എന്റെ തണല്‍മരം. തലചായ്ച് എന്നും ഇരിക്കാന്‍ ഇഷ്ടപ്പെട്ട,സ്നേഹിച്ച, ഞാന്‍ ആദ്യമായി പെയ്തിരഗിയ നന്മമരം.

നജ്ഞാരിയുന്നുണ്ടായിരുന്നു ആ യാത്രക്കിടയില്‍ ഉറഗിയെന്നു കരുതി നിയെന്റെ നെറുകയില്‍ തലോടിയത്, പിന്നെ കവിളത് നിന്റെ കൈ ചീര്തുവച് ധീഖനിസ്വാസം അയച്ചത്.അന്നൊന്നും വിറക്കാത്ത നിന്റെ കൈ എന്തുകൊണ്ടാണ് ഇടയ്ക്ക് വിറച്ചത് എന്ന് നീ തിരിച്ചരിഞ്ഞുവോ?കള്ളത്തരം നിറഞ്ഞ മനസുകൊണ്ട് നീ എന്നെ ചീതിപിടിച്ചപ്പോഴോക്കെയും നിന്റെ കൈയും മനസും വിരച്ചതും നാം അറിഞ്ഞു.

ഭ്രാന്തമായ ഒരവേസംയിരുന്നു നമ്മുക്ക് മഴ. ആര്‍ത്തലച്ചു പെയ്യുന്ന മഴയത് നാം നനഞ്ജിട്ടില്ലേ, സ്വപ്നം കണ്ടിട്ടില്ലേ? അന്നത്തെ മഴാ, ആ മഴാ നമ്മുക്കിടയില്‍ ആ അനുഭവം നമ്മുകിനി ലഭിക്കില്ല. ഒരു കുടകീഴില്‍ നാം, ഇടയ്ക്ക് ചടല്‍മഴാ നമ്മിലേക്ക് ചിന്നിചിതരിച്ചുകൊന്ദ് സന്ധ്യയുടെ തെമ്മടിക്കട്ടു നമ്മുക്ക് പ്രദക്ഷിണം വച്ച്. ഇടയ്ക്ക് മഴ മണ്ണിലേക്ക് ആവെസത്തോടെ പെയ്തിരഗി. എന്നിട്ടും നാം പരസ്പരം പുഅര്‍ന്നു നിന്നില്ല, അതഗ്രഹിചിട്ടുപോലും. ആ മഴ തീരതിരിക്കാനും. അതിനു ആ തൃസന്ധ്യ സാക്ഷി.

എന്തുകൊണ്ട് നമ്മുക്കിടയില്‍ എഗനോക്കെ തോന്നി എന്ന്നാം  ചിന്തിച്ചിട്ടുണ്ട്.  ഉത്തരം കിട്ടിയിട്ടും പറഞ്ഞു,വെറുതെ.. വെറുതെ തോന്നി അന്നേരം. നമ്മുകിടയില്‍ പോല്ലതരഗല്‍ സ്വയം തീര്‍ത്ത നിമിഷഗല്‍. നീ ചിതിച്ചതിനോന്നും ഞാന്‍ ഉത്തരം തന്നിട്ടില്ല, ഞാനും.

നാളുകലെത്ര കഴിഞ്ഞു. നീ മരിപ്പോയിക്കാനും.മാരന്‍ നിനക്കെന്നും എളുപ്പമായിരുന്നു. ഋതു ഭേതഗല്‍ എത്ര മാരിമാരിഞ്ഞാലും സത്യം സത്യമാല്ലതകില്ലല്ലോ. ഒരിക്കലെങ്കിലും ആരെങ്കിലുമൊരാള്‍ തുറന്നു പറയണ്ടേ.

നാം നടന്ന വഴികള്‍, നിന്റെയും എന്റെയും ചോധ്യഗല്‍, നമ്മുടെ നുണകള്‍ എല്ലാം അഗനെല്ലാം നമ്മുക്ക് പ്രിയപ്പെടതയിരുന്നില്ലേ. നിയിയ്ഹു വായിച്ചു തീരുമ്പോഴേക്കും എന്റെ ചിത കതിയമാര്‍ന്നിട്ടുണ്ടാകും. നോക്ക്, പോയി നോക്ക്. തീര്‍ന്നോ മാഷെ?..  തീര്‍ന്നു അല്ലലെ. ഇനി നജനൊരു സത്യം പറയട്ടെ, നീ ചോതിചില്ലേ എന്നെ ച്ചുംബിക്കട്ടെയെന്നു, നമ്മുകിടയില്‍ എന്താണെന്നൊക്കെ? സ്നേഹമായിരുന്നു, ആഗ്രഹിച്ചിരുന്നു നിന്റെ ച്ചുംബനഗള്‍ക്ക്, തലോടലുകള്‍ക്ക്. ഒരുപക്ഷെ അന്ന് ഞാന്‍ അതിനൊക്കെ ഉത്തരം പറഞ്ഞിരുന്നെങ്കില്‍ നമ്മുടെ കഥ മറ്റൊന്നാകുമായിരുന്നു. രുതുബെതഗല്‍ക്കനുസരിച് മരത്തെ നമ്മുടെയ സ്നേഹം സ്ഥായിയായി ഈ നിമിഷം വരെ, അല്ല ഇനിയും നിലനില്‍ക്കുന്നത് നാം പണ്ട് അഗനോക്കെ ആയിരുന്നത് കൊണ്ടല്ലേ. ത്യാഗത്തിന്റെ വഴിയിലൂടെയെ  സ്നേഹത്തിനു സന്ച്ചരമുല്ല്.

ഒന്നുകൂടി പറയട്ടെ, നീ അഴുതില്ലേ എനിക്കുവേണ്ടി, എന്നെ പറ്റി.. ഇനിയെങ്കിലും. ഈ കുറിപ്പ് നിനക്കായി മാത്രം എഴിതിയതാണ്. പുറത്ത് മഴ പെയ്യുന്നില്ലേ ? അന്നത്തെ ആ മഴ. അതൊന്നുകൂടെ നമ്മുക്കൊന്നായി നനയാം?

                                        നിന്റെ സ്വന്തം
                                         മയില്‍‌പീലി.


























2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

എഴുതിയത്

അവന്‍ എഴുതി
തണലിനെപ്പറ്റി
സൌഹൃധതെപ്പറ്റി
രതിയെക്കുറിച്
വിരസമായ ദിനഗളെക്കുരിച്
ചിന്തകലെക്കുരിച്
അങ്ങനെ എല്ലാത്തിനെയും കുറിച്
   ഉപാധികളില്ലാതെ,
   സ്വയമറിയാതെ,
  അവനെ സ്നേഹിച്ചവലെകുരിച്
  എഴുതിയില്ല.
ഓര്‍മയിലെ അവ്യക്ത
ചിത്രത്തെപ്പറ്റി
എഴുതാന്‍ മറന്നതില്‍
ആശ്ചര്യം തോന്നനമോ?
    ഒരുപക്ഷെ,
    എഴുതനോര്തപ്പോള്‍
   പേനയിലെ മഷി തീര്ന്നുകാനും.
   അല്ലെങ്കില്‍,
   ഒരുതുണ്ട് കടലാസ് കിട്ടിക്കാണില്ല.
  അതോ..
അവന്റെയുള്ളിലെ
അക്ഷര സാഗരം
ഘനീബവിച്ചുപോയോ?

തണലില്‍ നിന്നകന്ന്

ഒരു മരത്തിന്റെ ചുവട്ടിലിരുന്നു
സ്വയം മരഗലെന്നു
വിസേസിപ്പിച്ചു നാം.
മനസുകള്‍ തമ്മില്‍ ഇഴ പിരിച്ചെടുത്ത
സ്നേഹത്തിനെ നൂല്‍
കാണാതിരിക്കാനായി
ഹൃദയത്തില്‍ നിന്നും
ഒഴുകിയെത്തിയ വാക്കുകള്‍ക്ക്
കടിഞ്ഞനിട്ടു.
നാളുകലെത്രയായി ആ
തണല്മാരച്ചുവട്ടില്‍
മനസുമാരചിരിക്കുവാന്‍
തുടഗിയിട്റ്റ്?
പരസ്പരം ആഞ്ഞുവലിചിറെന്തെ
ആ നൂല്‍ പോട്ടതത്?
നമ്മുക്ക് നാം തണല്ലാനെന്നു
നാം അറിഞ്ഞു,
തണല്‍മരവും.
അത് നല്‍കുന്ന തണലിനു
താഴെ നാം മനസുമാരയ്ക്കുന്നുവെന്നും.
നാം ഉരുവിട്ട വ്യര്തജല്പനഗല്‍
കേട്ടോരുപക്ഷേ
മരം മരവിച്ചുവോ?
പരസ്പരം ഇഴ ചേര്‍ത്ത് പിരിച്ചെടുത്ത
സ്നേഹത്തിന്റെ ആ പൊട്ടാത്ത നൂലുമായി
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍
എന്ത് നേടാനായി, ആരെയൊക്കെയോ
എന്തൊക്കെയോ ഭയന്ന്
നാം യാത്രയാകുന്നു?